ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ബി.ജെ.പിയില്‍ അംഗത്വം എടുത്തു

Date: 2024-09-05
news-banner
അഹമ്മദാബാദ്: ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ബിജെപിയില്‍ ചേര്‍ന്നു. ജഡേജയുടെ ഭാര്യയും ജാംനഗര്‍ എംഎല്‍എയുമായ റിവാബ ജഡേജയാണ് ഇന്ത്യന്‍ താരം ബിജെപിയില്‍ അംഗത്വമെടുത്ത വാർത്ത സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ബിജെപിയുടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായാണ് ജഡേജ പാര്‍ട്ടിയില്‍ അംഗത്വമെടുത്തിരിക്കുന്നത്. സെപ്റ്റംബര്‍ രണ്ടിന്  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അംഗത്വം പുതുക്കി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയാണ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കം കുറിച്ചത്.

Leave Your Comments