തിരുവനന്തപുരം: ചലച്ചിത്ര നയത്തിന്റെ കരട് തയ്യാറാക്കാനുള്ള സമിതിയില്‍നിന്ന് നടനും എം.എല്‍.എയുമായ എം. മുകേഷിനെ ഒഴിവാക്കി. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടർന്ന് ഉയര്‍ന്നുവന്ന ലൈംഗിക പീഡന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. പാർട്ടി നിർദ്ദേശം അനുസരിച്ചാണ് തീരുമാനം. ഫെഫ്ക ജനറല്‍ സെക്രട്ടറിയും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണന് സമിതിയില്‍ തുടരും.
നവംബർ പകുതിയ്ക്ക് ശേഷം സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തിൽ സിനിമാ കോണ്‍ക്ലേവ് കൊച്ചിയില്‍ നടക്കും. ചലച്ചിത്ര വികസന കോര്പറേഷന് ചെയര്മാന് ഷാജി എന്‍ കരുണിനാകും ഇതിന്റെ നടത്തിപ്പ് ചുമതല. വിദേശ ഡെലിഗേറ്റുകള്‍ അടക്കം 350 പേരെ പങ്കെടുപ്പിക്കാനാണ് ആലോചന.